ദോഹ: പ്രവാസി ജീവനക്കാരുടെ എൻഡ് ഓഫ് സർവീസ് ഗ്രാറ്റ്യൂട്ടി തുക നിക്ഷേപമായി വിനിയോഗിക്കുന്നതിനുള്ള പുതിയ സംവിധാനവുമായി ഖത്തർ. ജീവനക്കാരുടെയും തൊഴിലാളികളുടെയും ഗ്രാറ്റ്യൂട്ടി നിക്ഷേപ പദ്ധതി രൂപകൽപ്പന ചെയ്ത് നടപ്പിലാക്കുന്നതിനായി ധനമന്ത്രാലയത്തിന് കീഴിൽ പ്രത്യേക കമ്മിറ്റി രൂപീകരിച്ചതായി ഔദ്യോഗിക ഗസറ്റ് അറിയിച്ചു.
പൗരന്മാരും പ്രവാസികളും സ്വമേധയാ അംഗമാകാവുന്ന സേവിങ്സ്–നിക്ഷേപ സംവിധാനമാണ് കമ്മിറ്റിയുടെ മുഖ്യ ലക്ഷ്യം. ......
ന്യൂഡൽഹി: ക്രിമിനൽ കേസുകളിൽ ശിക്ഷാവിധി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയിൽ നിന്ന് നിർണ്ണായകമായ ഒരു ഉത്തരവ് പുറത്തുവന്നു. 14 വർഷത്തിന് മുകളിൽ ഇളവുകളില്ലാത്ത ജീവപര്യന്തം തടവുശിക്ഷ വിധിക്കാൻ സെഷൻസ് കോടതികൾക്ക് (വിചാരണക്കോടതികൾക്ക്) അധികാരമില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ......
തദ്ദേശ തിരഞ്ഞെടുപ്പിൽ മലപ്പുറം ജില്ലയിലുണ്ടായ അഭൂതപൂർവ്വമായ മുന്നേറ്റം നിയമസഭാ തിരഞ്ഞെടുപ്പിലും വലിയ വിജയമാക്കി മാറ്റാനുള്ള ഒരുക്കത്തിൽ മുസ്ലിം ലീഗ്. 'പച്ചക്കോട്ട' എന്ന് വിശേഷിപ്പിക്കപ്പെടുന്ന മലപ്പുറം ജില്ലയെ തദ്ദേശ വോട്ടിലൂടെ പൂർണ്ണമായും ഹരിതാഭമാക്കാൻ കഴിഞ്ഞത് ലീഗ് നേതൃത്വത്തിന് വൻ ആത്മവിശ്വാസമാണ് നൽകിയിരിക്കുന്നത്. ......
മലയാള സിനിമയിൽ ഹാസ്യത്തിന് പുതിയൊരു ഭാവുകത്വം നൽകുകയും, സാധാരണക്കാരന്റെ ജീവിതത്തെ വെള്ളിത്തിരയിൽ പച്ചയായി ആവിഷ്കരിക്കുകയും ചെയ്ത വിഖ്യാത ചലച്ചിത്രകാരൻ ശ്രീനിവാസൻ വിടവാങ്ങി. ചിരിപ്പിച്ചും ചിന്തിപ്പിച്ചും അരനൂറ്റാണ്ടോളം മലയാള സിനിമയുടെ നട്ടെല്ലായി നിന്ന ആ സർഗ്ഗപ്രതിഭ 69-ാം വയസ്സിലാണ് ഓർമ്മയായത്. ......
പാലക്കാട്: കേരളം ഉറ്റുനോക്കിയ തദ്ദേശ തിരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തുവരുമ്പോൾ സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ മാറ്റത്തിന്റെ കാറ്റ്. ഇടതുകോട്ടകളിൽ വിള്ളൽ വീഴ്ത്തി യു.ഡി.എഫ് കരുത്തുകാട്ടിയപ്പോൾ, പാലക്കാട് നഗരസഭയുൾപ്പെടെയുള്ള ഇടങ്ങളിൽ സ്വാധീനം ഉറപ്പിച്ച് ബി.ജെ.പി നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള 'സെമി ഫൈനൽ' ആവേശകരമാക്കി. ......
ന്യൂഡൽഹി: ഭൂമി ഇടപാടുകളിൽ ബാക്കി തുക കെട്ടിവെക്കുന്നതിൽ ചെറിയ കാലതാമസം നേരിട്ടു എന്ന കാരണത്താൽ കോടതി അനുവദിച്ച ഉടമ്പടി ലംഘനം (Specific Performance) അസാധുവാകില്ലെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. 27 ദിവസത്തെ താമസം കരാർ അസാധുവാക്കാൻ തക്കവണ്ണമുള്ള വലിയ വീഴ്ചയല്ലെന്ന് ജസ്റ്റിസ് സഞ്ജയ് കരോൾ അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു.
പ്രധാന നിരീക്ഷണങ്ങൾ:
ചെറിയ താമസം 'വിധി'യെ ബാധിക്കില്ല: പണമടയ്ക്കാൻ വൈകിയത് കൊണ്ട് മാത്രം കോടതിയുടെ വിധിപ്പകർപ്പ് (Decree) നടപ്പിലാക്കാൻ കഴിയാത്ത അവസ്ഥ ഉണ്ടാകില്ല.
വാങ്ങുന്നയാളുടെ സന്നദ്ധത: പണം നിക്ഷേപിക്കാനും കോടതി നടപടികളുമായി മുന്നോട്ട് പോകാനും വാങ്ങുന്നയാൾ കാണിച്ച താല്പര്യം കരാർ പാലിക്കാനുള്ള അയാളുടെ സന്നദ്ധതയെയാണ് കാണിക്കുന്നത്.
ഹൈക്കോടതി വിധി തിരുത്തി: പണം അടയ്ക്കാൻ വൈകിയതിനാൽ വിധി നടപ്പിലാക്കാനാവില്ലെന്ന ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി. ......
Thiruvananthapuram:The results of the election to the Thiruvananthapuram Bar Association held on 19 December 2025 were officially declared by the Returning Officer, Adv. A. Santhosh Kumar.
Adv. Gopidas was elected as the President of the Association, securing a clear mandate from the members. Adv.......
കൊച്ചി: കഴിഞ്ഞ ദിവസം അന്തരിച്ച നടൻ ശ്രീനിവാസന്റെ സംസ്കാരം ഇന്ന് നടക്കും. ഇന്നു രാവിലെ 10 മണിക്ക് ഉദയംപേരൂർ കണ്ടനാട്ടെ വീട്ടുവളപ്പിലാണ് സംസ്കാര ചടങ്ങുകൾ. ......